മരുത്വാമലയിലെ കാട്ടിൽ തേനെടുക്കാൻ വരുന്ന ദമ്പതിമാർ ഗുരുവിനെ കാണുന്നു. അവർ അതിശയിക്കുന്നു. അവരുടെ പരിദേവനങ്ങൾ ഗുരു കേൾക്കുന്നു. തീരാരോഗത്തിന് ഔഷധം നൽകുന്നു. തപസ് തുടരുന്നതിനിടയിൽ ഈശ്വരദർശനം അനുഭവപ്പെടുന്നു. ആത്മസുഹൃത്തായ ചട്ടമ്പിസ്വാമി തപസു ചെയ്യുന്ന ഗുരുവിനെ കാണാനെത്തുന്നു. ഏകദേശം ഇതേ കാലത്ത് മനോദുഃഖം കുട്ടിയമ്മയെ തളർത്തുന്നു.