crime

കൊച്ചി: ഭാര്യയുടെ ഫോൺവിളിയെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊച്ചി കണ്ണമാലി സ്വദേശി ഷേളി (44)യെയാണ് ഭർത്താവ് സേവിയർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഭാര്യയുടെ ഫോൺ വിളിയെ ചൊല്ലി സേവിയറും ഷേർളിയും തമ്മിൽ വീട്ടിൽ തർക്കം പതിവായിരുന്നു. ഭാര്യയുടെ ഫോൺ വിളിയെ തുടർന്ന് സേവിയറിനുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിലും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും അത് കൈയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഷേളിയുടെ ഫോണിലേയ്ക്ക് വീണ്ടും ആരുടെയോ കോൾ എത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്.

തർക്കം വലുതായപ്പോൾ സേവിയർ ഷേളിയുടെ വായും മൂക്കും പൊത്തിപ്പിടിക്കുകയും, കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഷേളി മരിച്ചെന്ന് ഉറപ്പായതോടെ സേവിയർ ഇവരുടെ ഫോണിൽ നിന്ന് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോൾ ചെറുത്ത് നിൽപ്പിന് പോലും തയ്യാറാകാതെ സേവ്യർ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ‌ു‌മാേർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.