പാലോട് : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഗൾഫിൽ ജോലിനോക്കുന്ന പ്രതിശ്രുത വരന് അയച്ചു കൊടുത്ത സീരിയൽ നടനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് കരിമൺകോട് സ്വദേശി ഷാനിനെയാണ് (25) പോക്‌സോ,ഐ.ടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : 2014 ൽ പെൺകുട്ടി ഫേസ്ബുക്കിലൂടെ ഷാനുമായി പരിചയത്തിലായി.തുടർന്ന് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച ശേഷം പ്രതി നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. എന്നാൽ ഷാനിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞു.അടുത്തിടെ ഗൾഫിലുള്ള യുവാവുമായി പെൺകുട്ടിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചതറിഞ്ഞ ഷാൻ തന്റെ കൈവശമുണ്ടായിരുന്ന നഗ്നചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചു കൊടുക്കുകയായിരുന്നു. ഫോട്ടോകൾ കണ്ട യുവാവ് പെൺകുട്ടിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് പെൺകുട്ടി ഷാനിനെതിരെ പാലോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.