barcelona

കാമ്പ്നൂ: അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇത്തവണത്തെ സ്പാനിഷ് ലാലിഗ കിരീടം ബാഴ്സലോണ ഇന്ന് രാത്രി ഉറപ്പിക്കും. ഇന്ന് സ്വന്തം തട്ടകമായ കാമ്പ്നൂവിൽ തരംതാഴ്‌ത്തൽ ഭീഷണി നേരിടുന്ന ലെവാന്റെയ്ക്കെതിരെ ജയം നേടി തുടർച്ചയായ രണ്ടാം തവണയും ബാഴ്സലോണ ലാലിഗ കിരീടത്തിൽ മുത്തമിടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്നത്തേതുൾപ്പെടെ നാല് മത്സരങ്ങൾ കൂടി ലീഗിൽ ഇനി അവശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്രിക്കോ മാഡ്രിഡിനെക്കാൾ 9 പോയിന്റിന്റെ ലീഡുണ്ട് ഒന്നാംസ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക്. കഴിഞ്ഞ വ്യാഴാഴ്ച അത്‌ല‌റ്രിക്കോ വലൻസിയയോട് 3-2ന് ജയിച്ചില്ലായിരുന്നെങ്കിൽ അന്നു തന്നെ ബാഴ്സയ്ക്ക് കിരീടം ഉറപ്പിക്കാമായിരുന്നു.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ അത്‌ലറ്രിക്കോ തോറ്റാൽ ലെവാന്റെയ്ക്കെതിരെ കളത്തിലിറങ്ങാതെ തന്നെ ബാഴ്സ ചാമ്പ്യൻമാരാകും. അത്‌ലറ്റിക്കോയ്ക്ക് സമനിലയാണെങ്കിൽ ബാഴ്സയ്ക്ക് കിരീടത്തിനുമിടയിലുള്ള അകലം ഒരു പോയിന്റ് മാത്രമാകും.

25 ലാലിഗ കിരീടങ്ങൾ ബാഴ്സ നേടിക്കഴിഞ്ഞു

2 തോൽവി മാത്രമേ ഈ സീസണിൽ ബാഴ്സ വഴങ്ങിയിട്ടുള്ളൂ

86 ഗോളുകൾ ഈ സീസണിൽ ബാഴ്സ അടിച്ചിട്ടുണ്ട്

പോയിന്റ് ടേബിൾ

ടീം ജയം പോയിന്റ് എന്ന ക്രമത്തിൽ

ബാഴ്സലോണ 34 - 24 - 80

അത്‌ല‌റ്റിക്കോ 34 - 21 - 71

റയൽ മാഡ്രിഡ് 34 - 20 - 65

ഗെറ്റാഫെ 34 - 14 - 55