news

1. വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടിനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചു. കഴിഞ്ഞ മാസം 29 നും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വീണ്ടും വാദം തുടങ്ങിയാല്‍ നീരവ് മോദി വരില്ല എന്നും ഒളിവില്‍ പോകാന്‍ സാധ്യത ഉണ്ട് എന്നും ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് നീരവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.



2. മധ്യ ലണ്ടനില്‍ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കവെ മാര്‍ച്ച് 19 ന് ആണ് നീരവി മോദി അറസ്റ്റില്‍ ആകുന്നത്. അറസ്റ്റിലായ ശേഷം നടത്തിയ പരിശോധനയില്‍ നീരവ് മോദിയുടെ പക്കല്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത് ഈ സാഹചര്യങ്ങള്‍ കൂടി കണക്കില്‍ എടുത്ത്. നീരവ് മോദിയുടെ സെക്യൂരിറ്റി തുകയായി പത്ത് ലക്ഷം പൗണ്ട് കോടതിയില്‍ കെട്ടി വെയ്ക്കാന്‍ തയ്യാര്‍ എന്ന് അഭിഭാഷകന്‍ അറിയിച്ചിരുന്നു. സോളിസിറ്റര്‍ ആനന്ദ് ദബെയും ബാരിസറ്റര്‍ ക്ലെയര്‍ മോണ്ട്‌ഗോമെറി എന്നിവര്‍ ആണ് നീരവ് മോദിക്ക് വേണ്ടി ഹാജരായത്.

3. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണം എന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി രമ്യ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോഴെ രാജി സന്നദ്ധത അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ മുന്നേറ്റം മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടാക്കാന്‍ കഴിയുമെന്നും വിജയിക്കാന്‍ വേണ്ട ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പെന്നും കൂട്ടിച്ചേര്‍ക്കല്‍

4. പ്രവര്‍ത്തന മേഖല പൂര്‍ണ്ണമായും ആലത്തൂരില്‍ കേന്ദ്രീകരിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. ആലത്തൂരിനൊപ്പം എന്നും ഉണ്ടാകുമെന്ന് വാക്ക് നല്‍കിയിരുന്നു . അതേ സമയം ആലത്തൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം രമ്യക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്. മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ടാല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വങ്ങളും കോണ്‍ഗ്രസ് കണക്കില്‍ എടുക്കുന്നുണ്ടെന്നാണ് സൂചന. യുഡിഎഫ് 10 ഉം എല്‍ഡിഎഫ് ഒമ്പതുമാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കക്ഷി നില.

5. ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടണമെന്ന് റിസര്‍വ് ബാങ്കിന് സുപ്രീംകോടതിയുടെ അന്ത്യശാസന. ബാങ്കുകളിലെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നും കോടതി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുക എന്ന റിസര്‍വ് ബാങ്കിന്റെ നയം മാറ്റണം എന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു

6. ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാത്തതിനെ തുടര്‍ന്ന് ജനുവരിയില്‍ റിസര്‍വ് ബാങ്കിന് എതിരെ കോടതി അലക്ഷ്യ നടപടികള്‍ തുടങ്ങിയിരുന്നു. എസ്.സി അഗര്‍വാള്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ ഹര്‍ജിയെ തുടര്‍ന്ന് വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ആര്‍.ബി.ഐക്ക് എതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. ഇതിന് ശേഷവും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അന്ത്യശാസന നല്‍കിയത്.

7. കോട്ടയത്തെ കെവിന്‍ കൊലക്കേസില്‍ നിര്‍ണായക മൊഴി പുറത്ത്. കെവിന്‍ കൊല്ലപ്പെട്ടതായി നീനുവിന്റെ സഹോദരന്‍ ഷാനു വിളിച്ച് പറഞ്ഞെന്ന് സുഹൃത്തും അയല്‍വാസിയുമായ ലിജോയുടെ മൊഴി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം ആണ് വിളിച്ചത്. കെവിന്‍ മരിച്ചു, കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു. അവനെ വെറുതെ വിടുകയാണ് എന്നും ഷാനു പറഞ്ഞതായി ലിജോ

8. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടരുന്നു. ഒന്നാം പ്രതി ഷാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉന്നയിക്കുന്നതിനിടെ ആണ് ലിജോ നിര്‍ണായക മൊഴി നല്‍കിയത്. കേസില്‍ 26ാം പ്രതി കൂടിയാണ് ലിജോ. ചാക്കോ ഉള്‍പ്പടെ ഉള്ളവരെ കോട്ടയത്ത് കൊണ്ട് വന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ലിജോയുടെ മൊഴി കേസില്‍ അതീവ നിര്‍ണായകമാവും

9. 25,000-ല്‍ അധികം വരുന്ന ക്ഷീര കര്‍ഷകരെ ഒരുമിപ്പിച്ചുകൊണ്ട് കാലത്തിനൊത്ത മാറങ്ങളോടെ പുതിയ ചുവട് വയ്പ്പുകളുമായി മൂന്നേറുകയാണ് പി.ഡി.ഡി.പി. നിലവിലുള്ള ഉത്പന്നങ്ങള്‍ക്ക് പുറമേ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലിത്തീറ്റ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പീപ്പിള്‍സ് ഹാപ്പി ഫീഡ്സ് എന്ന ബ്രന്‍ഡില്‍ കാലിത്തീറ്റ വിപണിയില്‍ എത്തിക്കുകയാണ്. പൂര്‍ണ്ണമായും ഓട്ടോമാറ്റിക്ക് സംവീധാനത്തോടെ പ്രവര്‍ത്തിക്കുന്ന ആധുനിക ഫാക്ടറിയായ പി.ഡി.ഡി.പി യുടെ സംരംഭം ബ്രന്‍ഡ് അംബാസിഡര്‍ ചലചിത്ര താരം അനൂപ് മേനോര്‍ നിര്‍വഹിച്ചു. എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യാതിഥിയായി. ചടങ്ങില്‍ പി.ഡി.ഡി.പി ചെയര്‍മാന്‍ സെബാറ്റിയന്‍ നാഴിയംപാറ, വൈസ് ചെയര്‍മാന്‍ ഫാ. അരുണ്‍ വലിയവീട്ടില്‍, സെന്‍ട്രല്‍ സൊസൈറ്റി സെക്രട്ടറി കെ. ജെ ബോബന്‍, ട്രഷറര്‍ കെ.എ വര്‍ഗ്ഗീസ്, ഡോ. ജോണ്‍ എം.പി എന്നിവര്‍ സംബന്ധിച്ചു.

10. തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ വിജയ സാധ്യത പ്രവചിച്ച് സി.പി.എം. മലപ്പുറവും വയനാടും ഒഴികെ എല്ലാ സീറ്റിലും വിജയം ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശക്തമായ മത്സരം നടന്നതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണം എന്നും കോടിയേരി. പ്രതികരണം, തിരഞ്ഞെടുപ്പ് വിലയിരുത്തലിന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട്