തിരുവനന്തപുരം: ചിത്രരചനയിൽ പ്രാവീണ്യമുള്ളവർക്കായി വഴുതയ്‌ക്കാട് കോട്ടൺഹിൽ എൽ.പി.എസിൽ ചിത്രരചനാ പരിശീലനം നൽകുന്നു. കോട്ടൺഹിൽ എൽ.പി എസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് പരിശീലനത്തിനുള്ള അവസരം. ഏപ്രിൽ 29 മുതൽ മേയ് മൂന്ന് വരെയാണ് പരിശീലനം. സംസ്ഥാനത്തെ പ്രശസ്‌തരായ കലാകാരന്മാർ നൽകുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളെ ഏപ്രിൽ 29 തിങ്കളാഴ്‌ച രാവിലെ 9.30ന് മുമ്പായി രക്ഷകർത്താക്കൾ സ്കൂളിൽ എത്തിക്കേണ്ടതാണ്. അന്നേദിവസം രാവിലെ 9 മണിമുതലാണ് രജിസ്‌ട്രേഷൻ ആരംഭിക്കുക.
ഒന്നുമുതൽ നാലുവരെ ക്ളാസുകളിലേക്കുള്ള ഇംഗ്ളീഷ്/മലയാളം മീഡിയം അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നതായും സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ അറിയിച്ചു.