pinarayi-vs-modi
pinarayi vs modi

വാരണാസി: കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ പോകുന്ന പ്രവർത്തകർക്ക് ജീവനോടെ വീട്ടിൽ മടങ്ങി വരുമെന്ന് ഉറപ്പില്ലെന്നും അതിനാൽ

അവർ അമ്മമാരോട് ​ പറയുന്നത്​, വൈകിട്ട്​ ഞങ്ങൾ തിരിച്ചെത്തിയില്ലെങ്കിൽ

സഹോദരങ്ങളെ പാർട്ടിക്ക്​ വേണ്ടി പ്രവർത്തിക്കാൻ വിടണം എന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പശ്ചിമ ബംഗാളിലും ഇതാണ് സ്ഥിതി. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാർ നിരന്തരം കൊല്ലപ്പെടുന്നു. അവർ വലിയതോതിൽ ജയിലിലടയ്ക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ, വാരണാസിയിലെ പ്രവർത്തകർക്ക് അത്തരം ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടിവരുന്നില്ല. അവർ ഉയർന്ന നിലയിൽ ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ചവരുത്തരുത്"-മോദി പറഞ്ഞു.

അതേസമയം, രാജ്യത്ത്​ ഇന്നുവരെ കാണാത്ത ഭരണാനുകൂല തരംഗം അലയടിക്കുകയാണെന്നും നല്ല ഭരണമാണ്​ തന്റെ സർക്കാർ കാഴ്​ചവച്ചതെന്നും മോദി അവകാശപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനം ആരുടെയും മകനോ മകൾക്കോ അമ്മയ്ക്കോ വേണ്ടിയുള്ളതല്ല. അത്​ ഇൗ രാജ്യത്തെ കോടിക്കണക്കിന്​ ജനങ്ങളെ സേവിക്കുന്നതിനുള്ളതാണെന്ന് പറഞ്ഞുകൊണ്ട് മോദി കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും പരോക്ഷമായി വിമർശിക്കുകയും ചെയ്തു.