100% സ്‌കോളർഷിപ്പും ഒരുലക്ഷം രൂപ സ്‌റ്റൈപ്പന്റും പഠനകാലയളവിൽ ലഭിക്കും
കൊച്ചി: ഇന്ത്യൻ വനിതകൾക്ക് വിമൻ എൻജിനിയേഴ്‌സ് (ഡബ്ള്യു.ഇ) എന്ന പദ്ധതിയിലൂടെ ഗൂഗിൾ ഐ.ടി പരിശീലനം നൽകുന്നു. മൂന്നു വർഷത്തിനകം 600 വനിതാ സോഫ്‌റ്റ്‌വെയർ എൻജിനിയർമാരെ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യവുമായി ഗൂഗിളിന്റെ സഹകരണത്തോടെ ടാലന്റ് സ്‌പ്രിന്റാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിശദമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഐ.ടി വിദ്യാർത്ഥിനികളിൽ നിന്നാണ് യോഗ്യരെ കണ്ടെത്തുക. പഠനകാലയളവിൽ 100% സ്‌കോളർഷിപ്പും ഒരുലക്ഷം രൂപ വാർഷിക സ്‌റ്റൈപ്പന്റും ലഭിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗൂഗിളിൽ ജോലി സ്വന്തമാക്കാനാകും. ഐ.ടി കോളേജുകളിൽ മൂന്നാംവർഷവും നാലാംവർഷവും പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് പരിശീലനത്തിൽ പങ്കെടുക്കാനാവുക. ഒരുവർഷമാണ് പരിശീലന കാലയളവ്. നിലവിൽ ആഗോള തലത്തിൽ ഐ.ടി. സോഫ്‌റ്ര്‌വെയർ എൻജിനിയർമാരിൽ 26 ശതമാനം പേർ മാത്രമാണ് വനിതകൾ.