ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) ഒഫ് ഇന്ത്യയുടെ ദക്ഷിണ മേഖലാ സോണൽ മാനേജരായി കെ. കതിരേശൻ ചുമതലയേറ്റു. എൽ.ഐ.സി സെൻട്രൽ ഓഫീസിൽ (മുംബയ്) എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (പെൻഷൻ ആൻഡ് ഗ്രൂപ്പ് സ്‌കീംസ്) ആയി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. എൽ.ഐ.സിയുടെ ഏറ്റവും ശക്തമായ ദക്ഷിണ മേഖലയുടെ കീഴിൽ 13 ഡിവിഷണൽ ഓഫീസുകൾ, 261 ബ്രാഞ്ച് ഓഫീസുകൾ, 262 സാറ്റലൈറ്ര് ഓഫീസുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്.

1986ലാണ് ഡയറക്‌ട് റിക്രൂട്ട് ഓഫീസറായി കെ. കതിരേശൻ എൽ.ഐ.സിയിൽ പ്രവേശിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകളിലായി എൽ.ഐ.സിയിൽ മൂന്നു പതിറ്രാണ്ടിലേറെ കാലത്തെ പ്രവർത്തന പരിചയമുണ്ട്. ചെന്നൈ ഡിവിഷൻ - ഒന്ന്, പൂനെ ഡിവിഷൻ എന്നിവയുടെ മേധാവിയായും പ്രവർത്തിച്ചു. എൽ.ഐ.സി ദക്ഷിണ മേഖലയുടെ ചീഫ് ലൈഫ് ഇൻഷ്വറൻസ് അഡ്വൈസർ, പശ്‌ചിമ മേഖലയുടെ റീജിയണൽ മാനേജർ, സെൻട്രൽ ഓഫീസ് മേധാവി, ഉപസ്ഥാപനമായ എൽ.ഐ.സി സിംഗപ്പൂരിന്റെ സി.ഇ.ഒ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.