ആദ്യ സിനിമയിലെ കണ്ണിറുക്കലിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേമായ താരങ്ങളാണ് പ്രിയ വാര്യരും റോഷനും. ഒരു അഡാറ് ലൗവിലൂടെ ഒന്നിച്ച ഇവരുടെ സൗഹൃദം സിനിമയ്ക്ക് പുറത്തും സജീവമായിരുന്നു. റോഷന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് പ്രിയ ഇട്ട പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്. തനിക്കൊപ്പം ആരും ഇല്ലാതിരുന്നപ്പോൾ പിന്തുണയുമായി റോഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പ്രിയ കുറിക്കുന്നു.
പ്രിയ വാര്യരുടെ കുറിപ്പ്
വാക്കുകളിൽ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തിൽ ഞാനത്ര വിദഗ്ദയല്ല. പക്ഷെ ഇന്ന്, നീ എനിക്ക് വേണ്ടി ചെയ്തതിനെല്ലാം ഞാൻ നന്ദി പറയുന്നു. പലതും നേരിട്ടപ്പോഴും എനിക്കൊപ്പം നിന്നത് നീ മാത്രമാണ്. ഓരോ തവണയും നീ നിന്നെത്തന്നെ അപകടപ്പെടുത്തുകയാണ് ചെയ്തത്. ആ കടം ഒരിക്കലും വീട്ടാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് നീ അറിയണം. ഈ വാക്കുകൾക്കും അപ്പുറമാണെന്ന് നീയെന്ന് നിനക്കറിയാമല്ലോ. നിന്റെ ജീവിതത്തിൽ എല്ലാ നന്മയും നേരുന്നു. എക്കാലവും നീയെന്ന വ്യക്തി ശോഭിക്കട്ടെ. നിന്റെ മുഖത്തെ പുഞ്ചിരി നിലനിൽക്കാൻ ഞാൻ എന്നെക്കൊണ്ടാവുന്നതൊക്കെയും ചെയ്യുമെന്ന് ഉറപ്പ് തരുന്നു.