namo-t-shirt

ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് എഴുതിയ ടീഷർട്ട് ധരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോസ്റ്റർ ഒട്ടിച്ച ജീവനക്കാരെ കോൺഗ്രസ് പാർട്ടി ഒാഫീസിൽ നിന്ന് പുറത്താക്കി. ജയ്‌പൂരിലെ പാർട്ടി ഓഫീസിൽ വെച്ച് വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. വെളുത്ത നിറത്തിലുള്ള ടീഷർട്ടിൽ കറുത്ത നിറത്തിൽ നരേന്ദ്രമോദിയുടെ പേരെഴുതിയത് കോൺഗ്രസ് പ്രവർത്തകരുടെ കണ്ണിൽ പെടുകയായിരുന്നു.

തുടർന്ന് പാർട്ടി ഒാഫിസിൽ നിന്ന് പുറത്താക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് സാം പിട്രോഡ പങ്കെടുത്ത പരിപാടിക്കിടെയാണ് നരേന്ദ്ര മോദിയുടെ പേരെഴുതിയ ടീഷർട്ട് ധരിച്ച് ജീവനക്കാരൻ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റർ ഒട്ടിച്ചത്. ഉടനെ തന്നെ ജീനക്കാരനെതിരെ പാർട്ടി നടപടി എടുക്കുകയായിരുന്നു. 2016ൽ നരേന്ദ്രമോദി പങ്കെടുത്ത ഒരു പരിപാടിയുടെ ടീഷർട്ടായിരുന്നു അത്. പരിപാടിയുടെ പേരിനൊപ്പം മോദിയുടെ പേര് കൂടി ഉണ്ടായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽ പെടാതിരുന്ന ജീവനക്കാരൻ കോൺഗ്രസ് പരിപാടിക്ക് അതേ ടീഷർച്ച് ധരിച്ച് എത്തുകയായിരുന്നു.