ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ തനിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായെന്ന് തുറഞ്ഞ് പറഞ്ഞ് രംഗത്തെത്തിയ കൊച്ചി സ്വദേശിനി ജോമോൾ ജോസഫിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾക്കെതിരെയാണ് ഇത്തവണ ജോമോൾ ജോസഫിന്റെ പോസ്റ്റ്.
ശരീരം തുറന്ന് കാട്ടി കാട്ടി എൺപത് കെ അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങൾ എന്റെ പോസ്റ്റുകൾക്ക് അടിയിൽ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത് ഏതായാലും പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല; നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണർത്താനും കഴിവുണ്ട് എങ്കിൽ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ. അതേതായാലും നിന്നേപ്പോലുള്ള ഫേക്കുകളെയല്ല,സ്വന്തം പേരും ഫോട്ടോയുമായി പോലും ഫേസ്ബുക് പ്രൊഫൈലുണ്ടാക്കാനും ഇടപെടാനും കഴിയാത്ത നിന്നെയൊക്കെ ഏത് പെണ്ണ് ഗൌനിക്കാനാണ് ഭായ്?- ജോമോൾ ജോസഫ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം