പെൻസിൽവാലിയ: മൃഗങ്ങളെ ലെെംഗിക ചൂഷണം ചെയ്ത മൃഗസ്നേഹികളായ യുവാക്കൾക്ക് 21 മുതൽ 40 വർഷം വരം തടവ് ശിക്ഷ. മാത്യു ബ്രു ബേക്കർ, മാർക്ക് മെസിൻ കോഫ്, ടെറി വാലസ് എന്നീ യുവാക്കളെയാണ് പെൻസിൻവാനിയൻ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർക്കെതിരെ പോലീസ് കേസ് ചുമത്തിയത്. പശു, ആട്, പട്ടി, കുതിര തുടങ്ങിയ മൃഗങ്ങളെയാണ് ഇവർ പീഡനത്തിന് ഇരയാക്കിയെന്ന് കോടതി കണ്ടെത്തി.
പ്രധാനമായും പെൺകുതിരകളെയാണ് ഇവർ പീഡനത്തിന് വിധേയമാക്കിയത്. മൃഗസ്നേഹികളായ ഇവർ പീഡനത്തിന് ഇരയാക്കിയ മൃഗങ്ങളെ പെൻസിൻവേനിയൻ സൊസൈറ്റി ഫോർ പ്രിവൻഷൻ ക്രൂവലിറ്റി ആനിമൽസ് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൃഗങ്ങൾക്കെതിരെയുള്ള അപൂർവങ്ങളിൽ അപൂർവമായ കേസായിട്ടാണ് കോടതി ഇതിനെ കണ്ടത്.സമൂഹത്തിന് മൊത്തം അപമാനകരമാകുന്ന ഇത്തരം പ്രവർത്തികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ക്ലിയർ ഫീൽഡ് കൗണ്ടി ഡിസ്‌ട്രിക് അറ്റോണി വില്യം ഷാ വ്യക്തമാക്കി.