നിപ്പ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വെെറസിന്റെ ട്രെയിലർ പുറത്തിറങ്ങി. കേരളത്തെ പിടിച്ചുലക്കിയ നിപ്പ വെെറസിന്റെ ഭയാനക നിമിഷങ്ങൾ ചിത്രത്തിൽ മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. കേരളം ഒറ്റക്കെട്ടായി നേരിട്ട യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. മലയാളത്തിലെ മുൻനിര താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രേവതി, പാർവതി തിരുവോത്ത്, റീമാ കല്ലിങ്കൽ, എന്നീങ്ങനെ നീണ്ട താരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. മുഹസിൻ പരാരിയും സുഹാസും, ഷറഫുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. രജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.