atack

തിരുവനന്തപുരം: ശ്രീലങ്കയിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേരളമുൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം ബംഗളൂരു പൊലീസിന് ഇന്നലെ വൈകീട്ട് ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. ട്രെയിനുകളിൽ സ്‌ഫോടനം നടത്തുമെന്നാണ് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തിൽ ബംഗളൂരു പൊലീസ് പറയുന്നത്.

ഇതേ തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 19 തീവ്രവാദികൾ രാമേശ്വരത്ത് എത്തിയെന്നും ഇവർ ട്രെയിൻ ഉൾപ്പടെയുള്ളവയിൽ സ്ഫോടനം നടത്തുമെന്നുമാണ് കർണാടക പൊലീസിന് ലഭിച്ച ഫോൺ സന്ദേശം.