ഇന്ത്യൻ ഫുട്ബാളിന്റെ കറുത്ത മുത്ത് െഎ.എം.വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക് .അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ബയോപിക്കിൽ നിവിൻ പോളി നായകനാകുമെന്നാണ് സൂചന.ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.വ്യാഴാഴ്ച ഐ. എം.വിജയന്റെ അൻപതാം ജന്മദിനമായിരുന്നു.അരുൺഗോപിയും സ്പോർട്സ് ലേഖകനായ പദ്മകുമാറും ചേർന്നാണ് തിരക്കഥ എഴുതുന്നത്.മറ്റ് കാര്യങ്ങളൊന്നും തിരുമാനിച്ചിട്ടില്ലെന്ന് അരുൺ ഗോപി സിറ്റി കൗമുദിയോട് പറഞ്ഞു.
നേരത്തെ ഫുട്ബാൾ താരം വി.പി. സത്യന്റെ ജീവിതം പറഞ്ഞ ക്യാപ്ടൻ ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു.
അതേ സമയം ഫുട്ബാൾ പശ്ചാത്തലത്തിൽ പാണ്ടി ജൂനിയേഴ്സ് എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് വിജയൻ . ബിഗ് ഡാഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ െഎ.എം. വിജയനും അരുൺ തോമസും ദീപു ദാമോദറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ ദീപക് ഡിയോണാണ് രചനയും സംവിധാനവും.