ബോളിവുഡിലെ ആദ്യ സിനിമ തിയേറ്ററിൽ എത്തും മുമ്പേ രണ്ടാമത്തെ ചിത്രവും പ്രിയ വാര്യർ കമ്മിറ്റ് ചെയ്തു. ലവ് ഹാക്കേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മായങ്ക് പ്രകാശാണ് സംവിധാനം ചെയ്യുന്നത്.
സൈബർ ക്രൈമിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.മുംബയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം . ഒരു അഡാറ് ലവിലൂടെയാണ് പ്രിയ വാര്യർ താരമായത്. ആ ചിത്രം തിയേറ്ററിൽ എത്തുന്നതിനു മുമ്പേ പ്രിയ ബോളിവുഡിൽ സിനിമ കമ്മിറ്റ് ചെയ്തിരുന്നു.
പ്രശാന്ത് മാമ്പുള്ളി രചനയും സംവിധാനവും നിർവഹിക്കുന്ന ശ്രീദേവി ബംഗ്ളാവാണ് പ്രിയയുടെ ആദ്യ ഹിന്ദി ചിത്രം. ഇത് റിലീസിന് ഒരുങ്ങുകയാണ്. അകാലത്തിൽ മരണമടഞ്ഞ നടി ശ്രീദേവിയുടെ ജീവിതമാണ് ശ്രീദേവി ബംഗ്ളാവിന്റെ പ്രമേയമെന്ന് കേൾക്കുന്നു. ബോളിവുഡിൽ നിന്ന് നിരവധി പ്രോജക്ടുകൾ പ്രിയ വാര്യരെ തേടി എത്തുന്നുണ്ട്.