പരസ്യ - ഹ്രസ്വ ചിത്ര സംവിധായകൻ മുഹമ്മദ് ഷാ സംവിധാനം ചെയ്യുന്ന പാണിഗ്രഹണം എന്ന ചിത്രത്തിൽ മീരാ വാസുദേവ് നായികയാകുന്നു.സൂം ആർട്ടിന്റെ ബാനറിൽ ടി.എം. സുനിലും ഹക്കിം സൽ സബീലും ചേർന്ന് നിർമ്മിച്ച പാണിഗ്രഹണം തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.
ചലച്ചിത്ര ടെലിവിഷൻ രംഗത്തെ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോൺടാക്ടിന്റെ അഞ്ച് ചിത്രങ്ങളുടെ സമാഹാരമായ 'ലെസൺസി "ലെ ഒന്നാണ്പാണിഗ്രഹണം.2016-ലെ കോൺടാക്ട് തിരക്കഥാ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ശ്രീല ഇറമ്പലിന്റെ 'ഭ്രഷ്ട് " എന്ന തിരക്കഥയെ അവലംബിച്ചാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സന്തോഷ് കീഴാറ്റൂരാണ് നായകൻ.കലാഭവൻ റഹ് മാൻ, അഹമ്മദ് മുസ്ളിം, ടി.ടി. ഉഷ, മായാസുകു, ബേബി ഗൗരികൃഷ്ണ എന്നിവരാണ് പാണിഗ്രഹണത്തിലെ മറ്റ് പ്രധാന താരങ്ങൾ.