air-india-server-problm

ന്യൂഡൽഹി: സെർവർ തകരാറിലായതിനെ തുടർന്ന് എയർ ഇന്ത്യയുടെ ആഭ്യന്തര അന്താരാഷ്‌‌ട്ര സർവീസുകൾ നിറുത്തി വച്ചു. ശനിയാഴ്‌ച രാവിലെ മുതൽ എയർ ഇന്ത്യയുടെ സെർവറായ സീത ( SITA) യാണ് പണി മുടക്കിയത്.

സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ തിങ്ങി നിറയുന്ന കാഴ്‌ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.

സെർവർ പ്രശ്‌നം പരിഹരിച്ച് സേവനം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. എന്നാൽ തങ്ങളുടെ ടെക്‌നിക്കൽ ടീം അതിനായുള്ള പ്രയത്നത്തിലാണെന്നും, എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ക്ഷമാപണവും നടത്തിയിട്ടുണ്ട്.