ന്യൂഡൽഹി: സെർവർ തകരാർ പരിഹരിച്ചതായി എയർ ഇന്ത്യ. സി.എം.ഡി അശ്വനി ലൊഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വൈകിയ സർവീസുകൾ ഏതു രീതിയിലാണ് പുനക്രമീകരിക്കുക എന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.
ശനിയാഴ്ച പുലർച്ചയോടെയാണ് എയർ ഇന്ത്യയുടെ സെർവറായ സീത ( SITA ) പണി മുടക്കിയത്. തകരാറിലായതിനെ തുടർന്ന് എയർ ഇന്ത്യയുടെ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ നിറുത്തി വച്ചു. സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ തിങ്ങി നിറയുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ക്ഷമാപണവും നടത്തിയിട്ടുണ്ട്.