ആർത്തവ രക്തം മുഖത്തുപുരട്ടി യുവതി പങ്കുവച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്ത്രീ ശാക്തീകരണം എന്ന പേരിലാണ് യുവതി സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. ആത്മീയ ശാന്തിയ്ക്കായാണ് താനിത് ചെയ്യുന്നതെന്നും അവർ പറയുന്നു. മന്ത്രവാദത്തിൽ അഗ്രഗണ്യയായ ക്‌ളോയി ഇസിഡോറ എന്ന യുവതിയാണ് തൃക്കണ്ണ് എന്ന ആശയം നൽകി നെറ്റിയിൽ രക്തം പുരട്ടിയും, മുഖത്ത് രക്തം പുരട്ടിയും സെൽഫിയെടുത്തത്.
ആർത്തവദിനങ്ങളിൽ സ്ത്രീകൾ ആത്മാവുമായി കൂടുതൽ ബന്ധത്തിലാവുന്നെന്നാണ് ഡോറ പറയുന്നത്. 'ഈ ദിവസങ്ങളിൽ അപാരമായ ഉൾക്കാഴ്ച്ചയാണ് ലഭിക്കുന്നത്. ആത്മീയമായ അറിവും അപ്പോൾ കൂടുതലായിരിക്കും. നിങ്ങളുടെ ആർത്തവരക്തം കൊണ്ട് തൃക്കണ്ണ് വരച്ച്‌ചേർത്താൽ നിങ്ങൾക്ക് നിങ്ങളെ കൂടുതൽ അറിയാനാവും. സ്വന്തം രക്തം കൊണ്ട് സ്വയം വിശുദ്ധീകരിക്കുക, അതിൽ അഭിമാനമുള്ളവരാകുക.' ഇൻസ്റ്റഗ്രാമിലെ ചിത്രത്തിനൊപ്പം ഡോറയുടെ കുറിപ്പ് ഇങ്ങനെയാണ്.