suraj

സിനിമാ സെറ്റ‌ി‌‌‌‌‌‌ലെ വിശേഷങ്ങൾ കൗതുകത്തോടെയാണ് പ്രേക്ഷകർ കേൾക്കാറുള്ളത്. ഷൂട്ടിംഗ് ഇടവേളയിലെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂടും,​ ടിനി ടോമുമാണ് വീഡിയോയിലെ പ്രധാന ആകർഷണം.

ഷൂട്ടിംഗ് ലൊക്കേഷനിലെ ഇടവേളയിൽ പ്രേക്ഷകരുടെയും സെറ്റ‌ി‌ലുള്ളവരുടെയും മുന്നിൽ വച്ച് സുരാജ് അടുത്ത് നിന്ന നടി സോനാ നായരോട് 'അന്ത അറബിക്കടലോരം' എന്ന പാട്ടു പാടാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പാടാൻ അറിയില്ലെന്ന് പറഞ്ഞ സോന തടിയൂരുകയും ചെയ്തു. തുടർന്ന് ടിനി ടോമിനോട് പാടാൻ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ടിനി പാടി തുടങ്ങുമ്പോൾ മിമിക്രിയിലൂടെ സുരാജ് വെഞ്ഞാറമൂട് പാട്ടിന് പശ്ചാത്തല സംഗീതം നൽകുന്നതുമാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം...