kaumudy-news-headlines

1. കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയ്ക്ക് സമീപം രൂപമെടുത്ത ന്യൂനമര്‍ദ്ദം ചുഴലി കാറ്റായി രൂപം കൊള്ളുന്നു. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് നിര്‍ദേശം. നാളെയും മറ്റന്നാളും കേരളത്തില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. കോട്ടയം മുതല്‍ വയനാട് വരെ 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

2. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചെന്നൈയ്ക്കും ട്രിങ്കോമലിക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. 24 മണിക്കൂറിന് അകം ചുഴലി കൊടുങ്കാറ്റായി മാറും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദം ചെന്നൈക്ക് സമീപത്തേക്കും തുടര്‍ന്ന് ആന്ധ്രയുടെ തെക്കന്‍ തീരത്തേക്ക് നീങ്ങിയേക്കും

3. കന്യാകുമാരി, ഭൂമധ്യരേഖയ്ക്ക് അടുത്ത ഇന്ത്യന്‍ മഹാസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷം ആകും. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഞായറാഴ്ചയ്ക്ക് മുന്‍പ് തിരിച്ചെത്താന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീര പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം.

4. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലെ പള്ളികളിലെ ശുശ്രൂഷകള്‍ റദ്ദാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുര്‍ബ്ബാനകള്‍ ഉണ്ടാകില്ലെന്ന് കാത്തോലിക സഭ. നടപടി, കൂടുതല്‍ ഭീകരാക്രമണ സാധ്യത എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്. വിശ്വാസികള്‍ വീടുകളില്‍ തന്നെ ഇരുന്ന് പ്രാര്‍ത്ഥിക്കണം എന്ന് മെജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശം

5. അതിനിടെ, ഭീകരരുടെ ഒളിത്താവളങ്ങളില്‍ ശ്രീലങ്കന്‍ പൊലീസ് നടത്തില്‍ റെയ്ഡില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സ്ത്രികള്‍ അടക്കം 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രതിരോധ വക്താവ്. സ്‌ഫോടക വസ്തുകളുടെ ശേഖരണം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിനിടെ ആണ് വെടിവയ്പ്പുണ്ടായത്. 70 ഐ.എസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ ഒളിവില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന.

6. എയര്‍ ഇന്ത്യ സര്‍വീസിനെ താറുമാറാക്കിയ സെര്‍വര്‍ തകരാര്‍ പരിഹരിച്ചെന്ന് എയര്‍ ഇന്ത്യ. തകരാര്‍ പരിഹരിച്ചതായും മണിക്കൂറുകള്‍ക്കകം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സി.എം.ഡി അശ്വനി ലൊഹാനി. വൈകിട്ടോടെ എല്ലാ സര്‍വീസുകളും പുനരാരംഭിക്കും. സര്‍വീസുകള്‍ വൈകാന്‍ സാധ്യത ഉണ്ടെന്നും പ്രതികരണം.

7. പുലര്‍ച്ചെ 3.30ഓടെ സെര്‍വര്‍ തകരാറായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളാണ് മുടങ്ങിയത്. ആറ് മണിസക്കൂറിന് ശേഷമാണ് സെര്‍വര്‍ തകരാര്‍ പരിഹരിച്ചത്. സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് നിരവധി വിമാനത്താവളങ്ങളില്‍ കുടങ്ങി കിടക്കുന്ന യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

8. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകും എന്ന സന്ദേശം വ്യാജമെന്ന് പൊലീസ്. വ്യാജ സന്ദേശം നല്‍കിയ ബംഗളൂരു സ്വദേശി സ്വാമി സുന്ദര മൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിരമിച്ച സൈനികനായ സുന്ദര്‍മൂര്‍ത്തി നിലവില്‍ ലോറി ഡ്രൈവറാണ്. മദ്യലഹരിയിലാണ് ഇയാള്‍ സന്ദേശം അയച്ചതെന്നും പൊലീസ്

9. മകന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ രക്ത സാക്ഷിയായിരുന്നു എന്ന് സുന്ദരമൂര്‍ത്തി. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കാനാണ് കള്ളം പറഞ്ഞത് എന്നും വെളിപ്പെടുത്തല്‍. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകും എന്നായിരുന്നു സന്ദേശം ബംഗളൂരു പൊലീസിന് ഇന്നലെ വൈകിട്ടോടെ കിട്ടിയ സന്ദേശം

10. ഭീകരാക്രമണം ഭീഷണി വ്യാജമെന്ന് തെളിഞ്ഞെങ്കിലും കനത്ത സുരക്ഷയില്‍ സംസ്ഥാനം. ആളുകള്‍ കൂടാന്‍ സാധ്യത ഉള്ള വിമാനത്താവളം, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മാളുകള്‍ ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച്. പാര്‍സല്‍ സര്‍വീസുകളും നിരീക്ഷണത്തില്‍. അപരിചിതരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്നലെ വൈകിട്ടോടെ ആണ് കര്‍ണാടക പൊലീസിന് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചത്.

11. അതിനിടെ, ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യ അന്വേഷണ വിഭാഗം സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐ.എസ് ഭീകരര്‍ എന്ന് സംശയിക്കുന്ന 50 പേര്‍ ഇന്ത്യയുടെ നിരീക്ഷണത്തില്‍. ഐ.എസ് സംഘത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ഇവര്‍ രാജ്യം വിട്ട് അഫ്ഗാനിസ്ഥാനിലും സിറിയയിലും കഴിയുകയാണ് എന്ന് ഇന്ത്യന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍

12. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലെ പതിനേഴും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, എന്നിവിടങ്ങളിലെ 13 മണ്ഡലങ്ങളിലും മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രിയലെ 48ല്‍ പതിനേഴ് സീറ്റുകളും രാജസ്ഥാനിലെ 25ല്‍ 13 സീറ്റുകളും നാലാംഘട്ടത്തില്‍ ജനവിധി തേടും

13. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളില്‍ 56ലും കഴിഞ്ഞ തവണ എന്‍.ഡി.എയാണ് വിജയിച്ചത്. അതുകൊണ്ട് നാലാംഘട്ടം ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകം. പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ശ്രദ്ധ നേടുന്ന മണ്ഡലങ്ങള്‍, മുംബയ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്റ മത്സരിക്കുന്ന മുംബയ് സൗത്ത്, നടി ഊര്‍മിള മത്തോഡ്ക്കര്‍ ജനവിധി തേടുന്ന മുംബയ് നോര്‍ത്ത്, യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജനും, നടന്‍ സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയദത്തും ഏറ്റുമുട്ടുന്ന മുംബയ് നോര്‍ത്ത്-സെന്‍ട്രല്‍ എന്നിവ.