snake-master

തിരുവനന്തപുരം, വാളക്കോട് എന്ന സ്ഥലത്ത് ഒരു വീടിന്റെ പുറക് വശത്ത്, പഴയ വീടിന്റെ ഓട് മാറ്റുന്ന തിരക്കിലാണ് പണിക്കാർ. അകത്ത് നിറയെ പഴയ സാധനങ്ങൾ അടക്കി വച്ചിരിക്കുന്നു. ചെറിയ ശബ്ദം കേട്ടാണ് അവർ അത് കാണുന്നത്. മരപ്പട്ടിയുടെ കുഞ്ഞുങ്ങൾ, അല്പം മാറി അമ്മയുടെ അലർച്ച. ഉടൻ തന്നെ വാവയെ വിവരമറിയിച്ചു.

സ്ഥലത്ത് എത്തിയ വാവ ആദ്യം മരപ്പട്ടിയുടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. മൂന്ന് കുഞ്ഞുങ്ങൾ. ജനിച്ചിട്ട് മൂന്നോ നാലോ ദിവസമേ ആയിട്ടുള്ളൂ, അതിനാൽ അമ്മയെ കിട്ടിയില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്തുന്ന കാര്യം പ്രയാസമാണ്. കുഞ്ഞുങ്ങളെ ഒരു ചാക്കിലാക്കിയതിനു ശേഷം അമ്മയെ പിടികൂടാനുള്ള ശ്രമമാരംഭിച്ചു. മേൽക്കൂര തുറന്നിരിക്കുന്നതിനാൽ ചാടിപ്പോകാൻ എളുപ്പമാണ്. അത് മാത്രമല്ല, പ്രസവിച്ച മരപ്പട്ടികൾ ഏറെ അപകടകാരികളും.കുഞ്ഞുങ്ങളെ രക്ഷിക്കാൻ എന്തും ചെയ്യും. മൂർച്ചയുള്ള പല്ലുകളും, കൂർത്ത നഖങ്ങളും ഉള്ള മരപ്പട്ടിയുടെ കടി കിട്ടിയാൽ, കടികിട്ടിയ ഭാഗവും കൊണ്ടേ അത് പോകൂ. അതിനാൽ പിടികൂടുക ഏറെ അപകടം നിറഞ്ഞതാണ്.

ചുവരിനോട് ചേർന്ന് പഴയ ജനൽപാളി വച്ചിരിക്കുന്നതിന്റെ അടിയിലാണ് ഇരിക്കുന്നത്. പക്ഷേ അതിനുചുറ്റും നിറയെ സാധനങ്ങളാണ്. അത് മാറ്റിയാലേ പിടികൂടാൻ സാധിക്കുകയുള്ളു. കുറേ നേരത്തെ ശ്രമഫലമായി സാധനങ്ങൾ എല്ലാം മാറ്റി. അവസാനം ജനൽ പാളി മാറ്റിയതും വാവയ്ക്ക് പിടികൊടുക്കാതെ കുതിച്ച് ചാടി. വാവയും പിന്നാലെ. കാണുക സ്‌നേക്ക് മാസ്റ്റ‌‌‌‌‌‌‌‌റിന്റെ ഈ എപ്പിസോഡ്.