rs20

മുംബയ്: മഹാത്മാഗാന്ധി സീരിസിൽ,​ ഗവർണർ ശക്തികാന്ത ദാസിന്റെ ഒപ്പോടു കൂടിയ പുതിയ 20 രൂപാ കറൻസി നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും. മഞ്ഞ കലർന്ന പച്ച നിറമാണ് പുതിയ 20 രൂപാ നോട്ടിന്റെ പ്രത്യേകത. ഇന്ത്യയുടെ സാസ്‌കാരിക പെരുമ വിളിച്ചോതുന്ന,​ മഹാരാഷ്‌ട്രയിലെ 'എല്ലോറ" ഗുഹകളുടെ ചിത്രമാണ് നോട്ടിന്റെ പിൻവശത്തുള്ളത്. പുതിയ നോട്ട് എത്തുമെങ്കിലും പഴയ 20 രൂപാ നോട്ടുകൾ പ്രചാരത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

63 എം.എം വീതിയും 129 എം.എം നീളവുമുള്ളതാണ് പുതിയ നോട്ട്. നോട്ട് അസാധുവാക്കൽ നടപടിയ്ക്ക് ശേഷം റിസർവ് ബാങ്ക് അവതരിപ്പിച്ച പുതിയ മഹാത്മാഗാന്ധി സീരിസിന് സമാനമായി,​ ഗാന്ധിജിയുടെ ചിത്രം മദ്ധ്യഭാഗത്തായി നൽകിയിരിക്കുന്നു. അശോകസ്‌തംഭ ചിത്രം വലതുഭാഗത്തും ഇടംപിടിച്ചിരിക്കുന്നു. മറ്റ് നോട്ടുകളെ പോലെ റിസർവ് ബാങ്കിന്റെ എല്ലാ സുരക്ഷാ ഫീച്ചറുകളോടും കൂടിയാണ് പുതിയ നോട്ട് അവതരിപ്പിക്കുന്നത്.