രാവണൻ ശിവന്റെ ഒരു തീവ്രഭക്തനായിരുന്നു, അതെക്കുറിച്ച് പല കഥകളുമുണ്ട്. ഒരു ഭക്തൻ മഹാനാകരുത് . എന്നാൽ രാവണൻ ഒരു മഹാനായ ഭക്തനായിരുന്നു. അദ്ദേഹം ദക്ഷിണേന്ത്യയിൽ നിന്നും കൈലാസത്തിലേക്ക് വന്നു. നിങ്ങൾ ഇത്രയും ദൂരം നടക്കുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കൂ. അതിനു ശേഷം രാവണൻ ശിവസ്തുതികൾ ചൊല്ലാൻ തുടങ്ങി. അയാളുടെ കൈയിൽ ഒരു ഡമരു ഉണ്ടായിരുന്നു. അതുകൊണ്ട് താളം പിടിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ 1008 കാവ്യങ്ങൾ രചിച്ചു. ഇതിനെ ശിവതാണ്ഡവ സ്‌തോത്രം എന്നു വിളിക്കുന്നു.
ശിവന് ഈ സംഗീതം കേട്ട് വളരെയധികം സന്തോഷവാനായി. പാടിക്കൊണ്ടിരിക്കെ, രാവണൻ കൈലാസത്തിന്റെ ദക്ഷിണ മുഖത്തിൽ നിന്നും പർവതം കയറാൻ തുടങ്ങി. രാവണൻ ഏതാണ്ട് മുകളിൽ എത്താറായപ്പോൾ, പാർവതി ഈ മനുഷ്യൻ കയറി വരുന്നത് കണ്ടു. ശിവൻ അപ്പോഴും ഈ സംഗീതത്തിൽ മയങ്ങിയിരിക്കുകയായിരുന്നു.
മുകളിൽ രണ്ടു പേർക്കുള്ള സ്ഥലമേയുള്ളൂ! അപ്പോൾ പാർവതി ശിവനെ തന്റെ സംഗീതനിർവൃതിയിൽ നിന്നും പുറത്തു കൊണ്ടു വരാൻ ശ്രമിച്ചു. അവർ പറഞ്ഞു, 'ഈ മനുഷ്യൻ ഏറ്റവും മുകളിലേക്ക് കയറി വരികയാണ് ' ! എന്നാൽ ശിവൻ സംഗീതത്തിലും കവിതയിലും മുഴുകിയിരിക്കുകയായിരുന്നു. അവസാനം പാർവതി അദ്ദേഹത്തെ അതിൽ നിന്നും പുറത്തു കൊണ്ടുവന്നു. രാവണൻ ഏറ്റവും മുകളിൽ എത്തിയപ്പോൾ, ശിവൻ തന്റെ കാലുകൊണ്ട് രാവണനെ തള്ളി താഴെയിട്ടു. രാവണൻ കൈലാസത്തിന്റെ ദക്ഷിണമുഖത്തിലൂടെ തെന്നി വീണു. ഡമരു രാവണന്റെ പിന്നിൽ വലിച്ചിഴഞ്ഞു പോയി എന്നു പറയപ്പെടുന്നു. ഇത് പർവതത്തിൽ വലിയൊരു കുഴി രൂപപ്പെടുത്തി. നിങ്ങൾ ദക്ഷിണ മുഖത്തിലേക്ക് നോക്കിയാൽ, ഒരു മരച്ചീൾ പോലുള്ള ഒരു പാടു കാണാം.
കൈലാസത്തിന്റെ ഒരു മുഖത്തെ മറ്റൊരു മുഖവുമായി വേർതിരിച്ചു കാണുന്നത് ശരിയായ കാര്യമല്ല. എന്നാൽ, ദക്ഷിണ മുഖം നമുക്ക് പ്രിയപ്പെട്ടതാണ്, കാരണം അഗസ്ത്യമുനി ദക്ഷിണ മുഖവുമായി ഒന്നായിത്തീർന്നു. നമുക്ക് ദക്ഷിണമുഖം ഏറ്റവും ഇഷ്ടമാണെന്നത് ഒരു ദക്ഷിണേന്ത്യൻ മുൻവിധി മാത്രമാണ്. എനിക്ക് തോന്നുന്നത് അത് ഏറ്റവും സുന്ദരമായ മുഖമാണെന്നാണ്. തീർച്ചയായും അത് ഏറ്റവും വെളുത്ത മുഖമാണ്, കാരണം അവിടം മുഴുവൻ മഞ്ഞുമൂടി കിടക്കുകയാണ്.
പല രീതിയിലും അത് ഏറ്റവും തീവ്രമായ മുഖം കൂടിയാണ്, എന്നാൽ വളരെ കുറച്ചു പേരെ ദക്ഷിണ മുഖത്തിലേക്ക് പോവുകയുള്ളൂ. അവിടെ എത്തിച്ചേരാൻ വളരെ പ്രയാസമാണ്. അവിടേക്കുള്ള പാത മറ്റുള്ള മുഖങ്ങളിലേക്ക് പോകുന്നതിനേക്കാൾ കൂടുതൽ ദുർഘടമാണ്. ചിലതരം ആളുകൾ മാത്രമേ അവിടെ പോവുകയുള്ളൂ.