നല്ലൊരു വീട് വയ്ക്കാം, അതിനുള്ളിൽ മനോഹരമായി ടോയലറ്റും പണിയാം.. എന്നാൽ, അതിനുള്ളിലെ ബാത്ത് ടബ്ബിനായി എത്ര രൂപാവരെ മുടക്കാം.. ഓരോരുത്തരുടേയും സാമ്പത്തിക സ്ഥിതി അനുസരിച്ചാകാം എന്നാവും മറുപടി. എന്നാലും അതിന് കോടികളുടെ വില വരുമോ..? ഇല്ല എന്ന് ഒറ്റവാക്കിൽ മറുപടി പറയാൻ വരട്ടെ..
ഇവിടെ ഒരു ബാത്ത് ടബ്ബിന്റെ വില ഏഴ് കോടി രൂപ! (ഈ തുകകൊണ്ട് എത്ര വീട് വയ്ക്കാം എന്നും ചോദിക്കരുത്). ഇറ്റാലിയൻ കമ്പനിയായ ബാൽഡിയാണ് ഈ സവിശേഷ ബാത്ത് ടബ്ബിന്റെ നിർമാതാക്കൾ. ഇതിന് മൂല്യം കൂടാൻ കാരണമുണ്ട്. കലാകാരന്മാരുടെ കൈയൊപ്പ് പതിഞ്ഞ ബാത്ത് ടബ്ബാണിത്. സ്ഫടികംകൊണ്ടാണ് ഇതിന്റെ നിർമാണം. അതും വെറും സ്ഫടികമല്ല, സാക്ഷാൽ ആമസോൺ മഴക്കാടുകളിൽ നിന്നെടുത്ത സ്ഫടികം. 100 ലധികം കലാകാരന്മാരാണ് ഈ ബാത്ത് ടബ്ബുകൾ നിർമിച്ചത്. ദുബായിൽ വിൽപ്പനയ്ക്ക് വച്ച ബാത്ത് ടബ്ബുകൾ പച്ച, വെള്ള, റോസ് നിറങ്ങളിൽ ലഭ്യമാണ്.