പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരമാമിട്ടുകൊണ്ട് ആഷിഖ് അബു ചിത്രമായ വൈറസിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കി. വൻ സ്വീകരണമാണ് ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതെത്തിയിരിക്കുകയാണ്. വൈറസിന്റെ ട്രെയിലർ. സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലർ.
ആഷിഖിന്റെയും സംഘത്തിന്റെയും കാസ്റ്രിംഗിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പെർഫെക്ട് കാസ്റ്റിംഗാണ് ടീം സിനിമയ്ക്കായി നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം. ഏറ്റവും ആകർഷണീയമായത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചറിന്റെ വേഷത്തിലെത്തിയ രേവതിയെയാണ്. ഇരുവരുടെയും ചിത്രങ്ങൾ ചേർത്തു വച്ച് എങ്ങനെയാണ് ഇത്രയും സാമ്യമുള്ളയാളെ കണ്ടെത്തിയതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കൂടാതെ നിപ്പ രോഗബാധിതരെ ചികിത്സിച്ച് സ്വന്തം ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെയും റിമയുടെയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ സിസ്റ്റർ ലിനിയായി വേഷമിടുന്നത് റിമ കല്ലിങ്കലാണ്.
കേരളത്തെയാകെ മുൾമുനയിൽ നിർത്തിയ പകർച്ച വ്യാധിയായ നിപ്പയെ കേരള ജനത നേരിട്ടതിനെയും അതിജീവിച്ചതിനെയും ആസ്പദമാക്കിയാണ് വൈറസ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റീമ കല്ലിങ്കൽ, സൗബിൻ ഷാഹിർ, ജോജു ജോർജ്ജ്, സംവിധായകൻ സക്കരിയ, റഹ്മാൻ, ശ്രീനാഥ് ഭാസി, പാർവ്വതി തിരുവോത്ത്, രമ്യ നമ്പീശൻ, തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. റീമ കല്ലിങ്കലാണ് ചിത്രത്തിൽ നിപ്പ ബാധിച്ച് മരണപ്പെട്ട സിസ്റ്റർ ലിനിയുടെ വേഷത്തിലെത്തുന്നത്. നിപ്പ വൈറസ് ബാധയുണ്ടായ സമയത്തെ കോഴിക്കോട്ടെ ജനങ്ങളുടെ ജീവിതവും,അവസ്ഥയുമെല്ലാം ട്രെയിലറിൽ കാണാം.
ട്രെയിലർ കാണാം...