delivery

മുംബയ്: താനെ റയിൽവേ സ്റ്റേഷനിൽ വൺ റുപ്പീ ക്ലിനിക്കിൽ യുവതിയ്ക്ക് സുഖപ്രസവം. 20കാരിയായ പൂജ ചൗഹാനാണ് മുംബയിലേക്കുള്ള യാത്രയ്ക്കിടെ കൊങ്കൺ കന്യ എക്സപ്രസിൽവച്ച് പ്രസവവേദന അനുഭവപ്പെട്ടത്. റയിൽവേ അധികൃതർ ഇക്കാര്യം താനെ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും അദ്ദേഹം യുവതിയെ വൺ റുപ്പീ ക്ലിനിക്കിലേക്ക് കൊണ്ടുവരാൻ നിർദേശിക്കുകയുമായിരുന്നു. ക്ലിനിക്കിൽ വച്ചുതന്നെയാണ് യുവതി ആൺകുഞ്ഞിന് ജൻമം നൽകിയത്.

സംസ്ഥാനത്തിന്റെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്കായി 2017ലാണ് വൺ റുപ്പീ ക്ലിനിക്ക് ആരംഭിക്കുന്നത്. മുംബയ് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇത് ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംഘവും ക്ലിനിക്കിലുണ്ടാകും.

ഇക്കഴിഞ്ഞ ഏഴിനും താനെ റയിൽവേ സ്റ്റേഷനിലെ വൺ റുപ്പീ ക്ലിനിക്കിൽ ഒരു യുവതി കുഞ്‌ഞിന് ജന്മം നൽകിയിരുന്നു.