lemon

നാരങ്ങയിൽ നിന്ന് ജ്യൂസ് എടുത്തതിന് ശേഷം നാരങ്ങയുടെ തൊലി കളയുകയാണ് നമ്മുടെ പതിവ്. എന്നാൽ നാരങ്ങാ നീരിനേക്കാൾ ഗുണങ്ങൾ നാരങ്ങാ തൊലിയിലുണ്ട്.

വിറ്റാമിനുകൾ, മിനറലുകൾ, നാരുകൾ എന്നിവയുടെ കലവറയാണ് നാരങ്ങാത്തൊലി. മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷിയും ഇതിനുണ്ട്. നാരങ്ങാത്തൊലിയിൽ കൂടിയ അളവിൽ വിറ്റാമിൻ സിയും കാത്സ്യവും ഉള്ളതിനാൽ എല്ലുകളെ ബലപ്പെടുത്തും.

നാരങ്ങയിലെ സിട്രിക് ആസിഡും വിറ്റാമിൻ സിയും വായ ശുചിത്വം, ദന്തപരിപാലനം എന്നിവയ്ക്ക് ഫലപ്രദമാണ്. വായനാറ്റം, മോണ പഴുപ്പ്, എന്നിവയ്‌ക്കും പരിഹാരമാണ്. ഇതിലുള്ള പെക്ടിൻ ശരീരഭാരം കുറയ്‌ക്കും.

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഫലപ്രദമായ പോളിഫെനോൾ ഫ്‌ളേവനോയിഡുകൾ ഇതിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കും.

ചർമകാന്തി,​ മുടിയുടെ ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്നു നാരങ്ങയുടെ തൊലി. അലർജി ഉൾപ്പടെ പലതരം ചർമ്മരോഗങ്ങളെ സുഖപ്പെടുത്താനുള്ള അത്ഭുതശേഷിയും ഇതിനുണ്ട്. ദഹന പ്രക്രിയ ത്വരിതപ്പെടുത്തി ദഹനേന്ദ്രിയത്തെ ആരോഗ്യമുള്ളതാക്കുന്നു. രക്തധമനികളെ ബലപ്പെടുത്തും.