1. ബംഗാള്‍ ഉള്‍ക്കടലില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ ഫാനി തമിഴ്നാട് തീരത്ത് എത്തും. കേരളത്തില്‍ നാളെ രാവിലെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് ഭാഗത്താണ് ഫാനി രൂപപ്പെട്ടത്
2. വരും മണിക്കൂറുകളില്‍ ഫാനി ശക്തി പ്രാപിക്കുകയും തമിഴ്നാട്- ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യും. തിങ്കളാഴ്ച മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ ലഭിക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം വലിയതുറയില്‍ അടക്കം നിരവധി വീടുകള്‍ തകര്‍ന്നു.
3. ധനലക്ഷമി ബോണ്ട് വിവാദത്തില്‍ വിചിത്ര വാദവുമായി ദേവസ്വം ബോര്‍ഡ്. പ്രളയവും യുവതീ പ്രവേശനവും ഉണ്ടാകുമെന്ന് അയ്യപ്പന്‍ മുന്‍കൂട്ടി അറിഞ്ഞെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തില്‍ നിന്ന് 150 കോടി രൂപ ധനലക്ഷമി ബാങ്കിന്റെ കടപ്പത്രത്തില്‍ നിക്ഷേപിച്ച വിവാദത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം
4. ബോര്‍ഡ് നീക്കം, സാമ്പത്തിക സുരക്ഷിത്വത്തിന് തിരിച്ചടിയാണെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബോണ്ടിലൂടെ 150 കോടി രൂപ സമാഹരിക്കാന്‍ ധനലക്ഷമി തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് ബോണ്ടുകള്‍ വാങ്ങാന്‍ തീരുമാനിക്കുക ആയിരുന്നു.
5. കാസര്‍കോഡ് മണ്ഡലത്തിലെ കള്ളവോട്ടില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കള്ളവോട്ട് ചെയ്തതിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് മാത്രം അയ്യായിരത്തില്‍ അധികം കള്ളവോട്ടുകള്‍ നടന്നു. വോട്ടെടുപ്പിന് മുന്‍പ് തന്നെ യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നടപടി സ്വീകരിച്ചില്ലെന്ന് ചെന്നിത്തലയുടെ ആരോപണം
6. സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. കാസര്‍കോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും എരമകുറ്റൂരും കള്ള വോട്ട് നടന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ആളുമാറി വോട്ട് ചെയ്യുന്നത് ഒരാള്‍ തന്നെ എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കള്ള വോട്ട് ചെയ്തവരില്‍ ജനപ്രതിനിധകളും
7. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗവും മുന്‍ അംഗവുമായ സലീന എം.പിയും സുമയ്യ കെ.പിയും കള്ളവോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തുകളില്‍ ഉള്ളവര്‍ വോട്ട് ചെയ്യുന്നതും കാമറയില്‍ വ്യക്തം. നടന്നത് ഗുരുതരമായ സംഭവമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി എടുക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതികരണം
8. കല്ലട സുരേഷ് ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശനങ്ങള്‍ മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത് എന്ന് നിര്‍ദ്ദേശം. മൂന്ന് മാസത്തില്‍ ഒരിക്കല്‍ സര്‍വീസ് വിവരങ്ങള്‍ റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കണം
9. 18 വയസ് കഴിഞ്ഞ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കു. ഓരോ 50 കിലോമീറ്റര്‍ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്ക് വാഹനം നിര്‍ത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഏജന്‍സിക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇനി പൊലീസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. യാത്രക്കാരുടെ ലഗേജുകള്‍ അല്ലാതെ മറ്റ് സാധനങ്ങള്‍ ബസില്‍ കടത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശം
10. അതിനിടെ, നിയമങ്ങള്‍ പാലിക്കാതെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന 200 സംസ്ഥാന ബസുകള്‍ക്ക് എതിരെയും നടപടി. മൂന്ന് ദിവസത്തിനിടെ, 706 ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെ 41 ബുക്കിംഗ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നിയമങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ 117 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുക്കുകയും 2.47 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
11. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകും എന്ന സന്ദേശം വ്യാജമെന്ന് പൊലീസ്. വ്യാജ സന്ദേശം നല്‍കിയ ബംഗളൂരു സ്വദേശി സ്വാമി സുന്ദര മൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിരമിച്ച സൈനികനായ സുന്ദര്‍മൂര്‍ത്തി നിലവില്‍ ലോറി ഡ്രൈവറാണ്. മദ്യലഹരിയിലാണ് ഇയാള്‍ സന്ദേശം അയച്ചതെന്നും പൊലീസ്
12. മകന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ രക്ത സാക്ഷിയായിരുന്നു എന്ന് സുന്ദരമൂര്‍ത്തി. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കാനാണ് കള്ളം പറഞ്ഞത് എന്നും വെളിപ്പെടുത്തല്‍. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകും എന്നായിരുന്നു സന്ദേശം ബംഗളൂരു പൊലീസിന് ഇന്നലെ വൈകിട്ടോടെ കിട്ടിയ സന്ദേശം