അരിമ്പൂർ: സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ ഫ്‌ളവർ മിൽ ഉടമയ്ക്ക്. കുന്നത്തങ്ങാടിയിൽ വെളുത്തൂർ റോഡിൽ താണിയത്ത് സായിയെന്ന അനിൽകുമാറിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 25ന് നറുക്കെടുത്ത എസ്.എസ് 154 ആം സീരിയലിൽപ്പെട്ട എസ്.ആർ. 783514 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് ജില്ലാ സഹകരണ ബാങ്കിന്റെ അരിമ്പൂർ ശാഖയിൽ പണമാക്കാനായി നൽകി. കുന്നത്തങ്ങാടിയിൽ ഭാഗ്യക്കുറി വില്പന നടത്തുന്ന മനക്കൊടി കോക്കന്ത്ര സോമനിൽ നിന്നാണ് ടിക്കറ്റെടുത്തത്. ഗൾഫിൽ വാഹനാപകടത്തിൽ പരിക്കേറ്റ് തൊഴിൽ നഷ്ടപ്പെട്ടയാളാണ് വില്പന നടത്തിയ സോമൻ. നേരത്തെ ചെറിയ സമ്മാനങ്ങൾ സായിക്ക് ലഭിച്ചിട്ടുണ്ട്. ഭാര്യ: സിന്ധു (സുമംഗലി ബ്യൂട്ടിപാർലർ). മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്.