മുംബയ്: കോൺഗ്രസ് മുൻ ദേശീയ വക്താവ് പ്രിയങ്ക ചതുർവേദിയെ ശിവസേനയുടെ ഉപനേതാവായി നിയമിച്ചു. കഴിഞ്ഞ ഏപ്രിൽ 19നാണ് തന്നോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായ മധുരയിലെ നേതാക്കളെ പാർട്ടി തിരിച്ചെടുത്തതിലെ നീരസം പ്രകടമാക്കി പ്രിയങ്ക കോൺഗ്രസിൽ നിന്ന് രാജിവച്ചത്. പാർട്ടിവിട്ടതിനെത്തുടർന്ന് പ്രിയങ്ക ശിവസേനയിൽ ചേരുകയായിരുന്നു. സേനയിൽ പദവിയും ചുമതലയും നൽകിയതിൽ പാർട്ടി അദ്ധ്യക്ഷൻ ഉദ്ദവ് താക്കറേക്ക് പ്രിയങ്ക ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
2010ലാണ് ബ്ലോഗറും എഴുത്തുകാരിയുമായ പ്രിയങ്ക ചതുർവേദി കോൺഗ്രസിലെത്തുന്നത്. 2012ൽ കോൺഗ്രസിന്റെ മുംബയ് യൂത്ത് വിംഗ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക, 2013ലാണ് പാർട്ടിയുടെ ദേശീയ വക്താവായത്.