കൊച്ചി : ഇക്കൊല്ലത്തെ ഡോ. സുകുമാർ അഴീക്കോട് തത്വമസി സാംസ്‌കാരിക അക്കാഡമിയുടെ പുരസ്‌കാരങ്ങൾക്ക് സി.രാധാകൃഷ്ണൻ (സാഹിത്യം, സാംസ്‌കാരികം) എസ്. രമേശൻ നായർ (കവിത, സിനിമാരംഗം), വി.വി. ജോസ് കല്ലട (കഥാപ്രസംഗം, ഓൺലെെൻ മികവ്), ഡാർവിൻ പിറവം (ജീവ കാരുണ്യം, കലാരംഗം) എന്നിവർ അർഹരായി. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
തത്വമസി സാഹിത്യ പുരസ്‌കാരങ്ങൾ ലഭിച്ചവർ: ഹാരിസ് നെൻമേനി , രവിവർമ്മ , ഇടക്കുളങ്ങര ഗോപൻ , മുരളീധരൻ വലിയവീട്ടിൽ . സ്പെഷ്യൽ ജൂറി അവാർഡ് - അജിത ടി.ജി. അമൽ സുഗ .സുകുമാർ അഴീക്കോടിന്റെ 93- ാം ജന്മദിനമായ മേയ് 12 ന് രാവിലെ 10 ന് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടത്തുന്ന തത്വമസി സാഹിത്യോത്സവത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് അക്കാഡമി ചെയർമാൻ ടി.ജി.വിജയകുമാർ, ഭാരവാഹികളായ ഉമാദേവി .വി.ജി, ജോയി എബ്രഹാം, രോഹിണി മുത്തൂർ എന്നിവർ അറിയിച്ചു.