news

1. ബംഗാള്‍ ഉള്‍ക്കടലില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. ചുഴലിക്കാറ്റ് വൈകിട്ടോടെ ആന്ധ്രാ- തമിഴ്നാട് തീരത്തേക്ക് നീങ്ങും. കേരളത്തില്‍ നാളെ മുതല്‍ കനത്ത കാറ്റും മറ്റന്നാള്‍ മുതല്‍ കനത്ത മഴയും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച്ച അതി തീവ്ര ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

2. കേരളത്തില്‍ 29, 30, മെയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യാന്‍ സാധ്യതയുണ്ട്. ഈ തീയതികളില്‍ മത്സ്യ തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 30ന് ചുഴലിക്കാറ്റ് തമിഴ്നാട് തീരം കടക്കുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.

3. ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റര്‍ വേഗത്തിലാവുമെന്നും തമിഴ്നാട് തീരത്ത് ഇത് 4050 കിലോമീറ്റര്‍ വേഗത്തിലാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവമായ ഇടപെടലുകളാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. പൊതുജനങ്ങള്‍ക്ക് സമയാ സമയം വിവരങ്ങള്‍ കൈമാറുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും മുന്നറിയിപ്പുകള്‍ നേരത്തേ തന്നെ നല്‍കുന്നു. എട്ടു ജില്ലകളില്‍ കഴിഞ്ഞ ദിവസം തന്നെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

4. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ടില്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം. കള്ളവോട്ട് ആരോപണം പച്ചനുണ എന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ചെയ്തത് ഓപ്പണ്‍ വോട്ടുകള്‍. സഹായികളായി എത്തിയവരെ കള്ളവോട്ട് ചെയ്തതായി ചിത്രീകരിച്ചു. സി.പി.എമ്മും ഇടതുപക്ഷവും കള്ളവോട്ട് ചെയ്യുന്നവര്‍ അല്ലെന്നും ഒരു അന്വേഷണത്തേയും ഭയം ഇല്ലെന്നും എം.വി ജയരാജന്‍

5. അതേസമയം, സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് മാത്രം അയ്യായിരത്തില്‍ അധികം കള്ളവോട്ടുകള്‍ നടന്നു. വോട്ടെടുപ്പിന് മുന്‍പ് തന്നെ യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നടപടി സ്വീകരിച്ചില്ലെന്ന് ചെന്നിത്തലയുടെ ആരോപണം. സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

6. പ്രതികരിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. എല്ലാ ബൂത്തുകളിലേയും സി.സി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടും എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസ് കൊടുക്കും. ദൃശ്യങ്ങള്‍ പരസ്യമായി പ്രചരിപ്പിക്കും എന്നും ഉണ്ണിത്താന്‍. നടന്നത് ഗുരുതരമായ സംഭവമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വ്യക്തമാക്കി ഇരുന്നു. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും എരമകുറ്റൂരും കള്ള വോട്ട് നടന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ആളുമാറി വോട്ട് ചെയ്യുന്നത് ഒരാള്‍ തന്നെ എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കള്ള വോട്ട് ചെയ്തവരില്‍ ജനപ്രതിനിധകളും

7. ഒളികാമറാ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവന്റെയും സഹായി ശ്രീകാന്തിന്റേയും മൊഴി രേഖപ്പെടുത്തി. ചേംബറില്‍ വിളിച്ചു വരുത്തി ആണ് ജില്ലാ കളക്ടര്‍ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം ആണ് നടപടി. രണ്ട് ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും

8. തിരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗാദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ എം.കെ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ദേശീയ ചാനല്‍ പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് എം.കെ രാഘവന് എതിരെ രണ്ട് പരാതികളില്‍ ആണ് പൊലീസ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായി എന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് അഡ്വ പി.എ മുഹമ്മദ് റിയാസ് നല്‍കിയ പരാതി ആണ് ഒന്ന്. ഗൂഢാലോചന ഉണ്ടെന്ന എം.കെ. രാഘവന്റെ പരാതിയാണ് അന്വേഷണ പരിധിയിലുള്ള മറ്റൊന്ന്

9. വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി. സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കണം. ഇതിനായി സമര്‍ത്ഥരായ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാര്‍ കണ്ടെത്തണം. ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണ കാമറകള്‍, വിനോദ സഞ്ചാര സഹായ കേന്ദ്രങ്ങള്‍, ടൂറിസം പൊലീസിന്റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമം ആണെന്ന് ഉറപ്പു വരുത്തണം

10. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും വിനോദ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തതി പെടുത്തുന്നതിന് ടൂറിസം പൊലീസും ട്രാഫിക് പൊലീസും ലോക്കല്‍ പൊലീസും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. വിനോദ സഞ്ചാരികള്‍ക്ക് കേരളം സുരക്ഷിതം ആണെന്ന സന്ദേശം നല്‍കുന്നതിലൂടെ അവര്‍ വീണ്ടും എത്തുന്നതിനും കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വഴിയൊരുക്കാന്‍ കഴിയുമെന്നും സംസ്ഥാന പൊലീസ് മേധാവി