election-2019

മുംബയ്: കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരി ഷിർദിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ സ്റ്റേജിൽ കുഴഞ്ഞു വീണു. ഷിർദി ലോക്സഭ മണ്ഡലം ശിവസേന സ്ഥാനാർത്ഥിയായ സദാശിവ് ലോക്ഖണ്ഡേയുടെ പ്രചാരണത്തിനായി എത്തിയതായിരുന്നു ഗഡ്കരി. പ്രസംഗത്തിന് ശേഷം തന്റെ സീറ്റിലേയ്ക്ക് തിരിച്ച് നടന്ന ഗഡ്കരി കുഴഞ്ഞ് വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം തന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തേയ്ക്ക് പരസഹായം കൂടാതെയാണ് പോയത്.