ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിയാാകൻ രാഹുൽ ഗാന്ധിയെക്കാൾ യോഗ്യതയുള്ളവർ ഉണ്ടെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ.ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബി.എസ്.പി നേതാവ് മായാവതി എന്നിവർ രാഹുൽഗാന്ധിയേക്കാൾ യോഗ്യരാണെന്ന് പവാർ പറഞ്ഞു. ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പവാറിന്റെ പരാമർശം. തനിക്ക് പ്രധാനമന്ത്രിയാകാൻ മോഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രധാനമന്ത്രി ആരാകണം എന്ന കാര്യത്തിലുള്ള ചർച്ചകൾക്ക് സാദ്ധ്യതയുള്ളൂവെന്ന് പവാർ പറഞ്ഞു. അത് തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കുമ്പോഴുള്ള പവാറിന്റെ പരാമർശം രാഷ്ട്രീയമായി പുതിയ ചർച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്.