election-2019

ശ്രീനഗർ: കാശ്മീരിലെ അനന്ത്നാഗിൽ നടന്ന ബി.ജെ.പി റാലിയിലേയ്ക്ക് ഭക്ഷണ പായ്ക്കറ്റും വെള്ളവും വിതരണം ചെയ്യാൻ കവചിത പൊലീസ് വണ്ടിയെത്തിയത് വിവാദമാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ അധികാരികൾ അന്വേഷണത്തിന് ഉത്തരവിട്ടു. ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ് അടക്കം റാലിയിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ പ്രവർത്തകരുടെ സംരക്ഷണാർത്ഥം സുരക്ഷ ഉദ്യോഗസ്ഥരെ റാലി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിക്കാൻ ഉപയോഗിച്ച വണ്ടി, പിന്നീട് ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം.