ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമർശം നടത്തിയ ശശി തരൂരിന് ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറിന്റെ ഹർജിയിൽ ഡൽഹി കോടതിയുടെ നോട്ടീസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് രാജീവ് കേസ് നൽകിയത്. ജൂൺ എഴിനു മുമ്പ് ഹാജരാകണമെന്ന് തരൂരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനു സമമാണെന്ന് ഒരു ആർ.എസ്.എസ് നേതാവ് മാദ്ധ്യമപ്രവർത്തകനോടു പറഞ്ഞതായി കഴിഞ്ഞ വർഷം നടന്ന ബംഗളൂരു സാഹിത്യോത്സവത്തിൽ പങ്കെടുക്കവേ ശശി തരൂർ പറഞ്ഞതിന് എതിരെയാണ് കേസ് നൽകിയിരിക്കുന്നത്.