loksabha-election-

ന്യൂഡൽഹി: കത്തുന്ന ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഉത്തരേന്ത്യയിൽ നടക്കുന്നത്. കനത്ത ചൂടിനെ വെല്ലുവിളിച്ചാണ് പലയിടത്തും സ്ഥാനാർത്ഥികൾ പ്രചാരണത്തിനിറങ്ങുന്നത്. എന്നാൽ പശ്ചിമബംഗാളിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി ചൂടിനെ മറികടക്കാൻ ഇതുവരെ ആരും പയറ്റാത്ത തന്ത്രമാണ് പുറത്തെടുത്തത്. തൃണമൂൽ കോൺഗ്രസിന്റെ ഡയമണ്ഡ് ഹാർബർ മണ്ഡജലത്തിലെ സ്ഥാനർത്ഥിയും മമത ബാനർജിയുടെ അനന്തരവനുമായ അബിഷേക് ബാനർജിയാണ് പുത്തൻ പ്രചാരണ തന്ത്രത്തിന് പിന്നിൽ.

വെയിൽ കൊള്ളാതിരിക്കാൻ പ്രചരണത്തിനായി കൊടുംചൂടിൽ നേരിട്ട് പോകുന്നതിന് പകരം തന്റെ പ്രതിമയെ ആണ് സ്ഥാനാർത്ഥി പ്രചരണത്തിനായി അയച്ചത്. തന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയുമായി തുറന്ന ജീപ്പിൽ പ്രവർത്തകരെ പറഞ്ഞുവിടുക. കൈകൂപ്പി നിൽക്കുന്ന പ്രതിമയെ താങ്ങി അണികൾ പ്രചാരണം നടത്തും. ഏതായാലും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറി.

To avoid scorching heat, TMC Diamond Harbour Candidate & Mamata's Nephew Abhishek Banerjee found an innovative solution
- Using his own statute for Campaigning 🤣😂 pic.twitter.com/ZaRAG55gcZ

— 💂 Rishi Bagree 🇮🇳 (@rishibagree) April 26, 2019