കൊളംബോ: ശ്രീലങ്കയിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രദേശിക ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ എൻ.ടി.ജെയ്ക്കും തീവ്രവാദ ബന്ധമുള്ള മറ്റൊരു ഗ്രൂപ്പായ ജമായത്തീ മില്ലാത്തു ഇബ്രാഹിമിനും ശ്രീലങ്കൻ സർക്കാർ നിരോധനം ഏർപ്പെടുത്തി. ഈ ഗ്രൂപ്പുകൾക്ക് ഐസിസുമായി ബന്ധമുണ്ട്. രണ്ട് സംഘടനകളുടേയും വസ്തുവകകൾ കണ്ടുകെട്ടും. ആക്രമണം നടത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച എൻ.ടി.ജി. നേതാവ് സഹ്റാൻ ഹാഷിം ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.