army-officers

ന്യൂഡൽഹി: സെെന്യത്തിൽ ഉന്നതപദവി അലങ്കരിച്ച ഏഴ് മുൻസൈവികർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം. മുൻ ലഫ്ടനന്റ് ജനറൽമാരായ ജെ.ബി.എസ് യാദവ്, ആർ.എൻ. സിംഗ്, എസ്.കെ.പത്യാൽ, സുനിത് കുമാർ, നിതിൻ കോലി, കേണൽ ആർ.കെ.തൃപാഠി, വിംഗ് കമാൻഡർ നവനീത് മാഗോൺ എന്നിവരാണ് ബി.ജെ.പിയിൽ ചേര്‍ന്നത്. സെെന്യത്തിൽ ഉന്നതപദവിയിലിരുന്നവരെ ബി.ജെ.പിയിലേക്ക് സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

പാർട്ടിയിൽ അംഗമാക്കിയതിൽ ബി.ജെ.പിക്കും ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കും ജെ.ബി.എസ് യാദവ് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സിനിമാ താരങ്ങളും ബി.ജെ.പിയിൽ എത്തിയിരുന്നു.