തൊടുപുഴ : സംസ്ഥാന യൂത്ത് ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ കിരീടങ്ങൾ തിരുവനന്തപുരത്തിന്. ഇരു ഫൈനലുകളിലും തിരുവനന്തപുരം കോട്ടയത്തെയാണ് കീഴടക്കിയത്. വനിതകൾ 59-56 ന് വിജയിച്ചപ്പോൾ പുരുഷൻമാർ 45-28ന് വിജയം കണ്ടു. വനിതകളിൽ കോഴിക്കോട് 52-48 ന് തൃശൂരിനെ കീഴടക്കി മൂന്നാം സ്ഥാനം നേടി. തൃശൂരിന് 41-38ന് കീഴടക്കിയ എറണാകുളത്തിനാണ് പുരുഷ വിഭാഗത്തിൽ മൂന്നാംസ്ഥാനം.