shashi-tharoor

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള തേൾ പരാമ‍ർശത്തിൽ കോൺഗ്രസ് ശശി തരൂരിന് കോടതി സമൻസ് ആയച്ചു. മോദി ശിവലിംഗത്തിലിരിക്കുന്ന തേളാണെന്ന പരാമർശം നടത്തിയതിനാണ് തരൂരിനെതിരെ ഡൽഹി റോസ് അവന്യൂ കോടതി സമൻസ് അയച്ചത്. ജൂൺ ഏഴിന് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം നടന്ന ബാംഗ്ലൂർ സാഹിത്യോത്സവത്തിൽ വച്ചായിരുന്നു ശശി തരൂരിന്റെ മോദിക്കെതിരെ പരാമർശം നടത്തിയത്‌. മോ​ദി ‘ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ൾ’ ആ​ണെ​ന്ന്​ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട്​ ആ​ർ.​എ​സ്.​എ​സു​കാ​ര​ൻ പ​റ​ഞ്ഞ​താ​യി ശ​ശി ത​രൂ​ർ അഭിപ്രായപ്പെട്ടത്. ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ളി​നെ കൈ​കൊ​ണ്ട്​ എ​ടു​ക്കാ​നും ചെ​രി​പ്പു​കൊ​ണ്ട്​ അ​ടി​ക്കാ​നും വ​യ്യാ​ത്ത സ്ഥിതി​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞിരുന്നു.

ഡൽഹിയിലെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറാണ് പരാതി നൽകിയത്. തന്റ മതവികാരം വ്രണപ്പെട്ടതായും ഭക്തരുടെ വിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു