ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ ബിനു പീറ്റർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോക്ലേറ്റ് റീറ്റോൾഡ്. പവിത്രം ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് പവിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു അഡാർ ലൗ വിലൂടെ പ്രിയതാരമായി മാറിയ നൂറിൻ ഷെറീഫ് നായികയാവുന്നു. സേതു തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ തിരക്കഥ സംഭാഷണമെഴുതുന്നത്. ചോക്ലേറ്റിന്റെ തുടർച്ചയല്ല ഈ ചിത്രം. പുനരാഖ്യാനമാണ്. മൂവായിരം പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു കോളേജിൽ ഒരു ചെറുപ്പക്കാരൻ വരുന്നു. അയാൾ വരുന്നത് പഠിക്കാനല്ല, പഠിപ്പിക്കാനുമല്ല.അയാളുടെ വരവോടെ ആ കാമ്പസിലുണ്ടാകുന്ന കൗതുകകരവും രസകരവുമായ സംഭവങ്ങളാണ് ഈ ചിത്രത്തിൽ ദൃശൃവത്ക്കരിക്കുന്നതെന്ന് തിരക്കഥാകൃത്ത് സേതു പറഞ്ഞു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ സജിത്ത് കൃഷ്ണയാണ്.