kaumudy-news-headlines

1. ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ സത്യവാങ്മൂലത്തിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും എന്ന് പ്രതികരണം. പ്രളയവും സ്ത്രീപ്രവേശനവും അയ്യപ്പന്‍ നേരത്തെ അറിഞ്ഞു എന്നും ഇതിലൂടെ ഉണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാന്‍ അയ്യപ്പന്‍ തുറന്നു തന്ന വഴി ആണ് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിലെ നിക്ഷേപം എന്നും ആയിരുന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോര്‍ഡ് പറഞ്ഞിരുന്നത്. വിശദീകരണവുമായി ബോര്‍ഡ് പ്രസിഡന്റ് രംഗത്ത് എത്തിയത്, സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍

2. അയ്യപ്പനെ പരാമര്‍ശിക്കുന്ന തരത്തില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടി ഇരുന്നില്ല. ഇത്തരം ഒരു സത്യവാങ്മൂലം നല്‍കാന്‍ ഇടയാക്കിയ സാഹചര്യം അന്വേഷിക്കും എന്നും പത്മകുമാര്‍. സത്യവാങ്മൂലം നല്‍കിയത് അറിഞ്ഞിരുന്നില്ല എന്ന സൂചനയാണ് ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ വ്യക്തമാവുന്നത്. യുക്തിക്ക് നിരക്കാത്ത ഒരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയത് എന്തിന് എന്ന് പത്മകുമാര്‍ വിശദീകരണം നല്‍കിയിട്ടില്ല

3. സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിന് കുരുക്ക്. കോടികളുടെ മണല്‍ കടത്ത് കേസില്‍ സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഡെപ്യൂട്ടി മാനേജര്‍ അജിതിനെയും പ്രോസിക്യൂട്ട് ചെയ്യും. തിരുവനന്തപുരം മേനംകുളത്തെ ടെലികോ സിറ്റിക്കായുള്ള ഭൂമിയില്‍ നിന്നും കരാറുകാരുമായി ഒത്തു കളിച്ച് കൂടുതല്‍ മണല്‍ കടത്തിയെന്നാണ് കേസ്.

4. സജി ബഷീര്‍ ഉള്‍പ്പെടെ ആറ് പേരാണ് കേസില്‍ പ്രതികള്‍. കഴിഞ്ഞ വര്‍ഷം പതിനൊന്ന് കോടി രൂപയുടെ അഴിമതിയ്ക്ക് സിഡ്‌കോ എം.ഡി ആയിരിക്കെ സജി ബഷീര്‍ കൂട്ട് നിന്നതിന് ആണ് വിജിലന്‍സ് കുറ്റപത്രം. വ്യവസായ വകുപ്പാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഉപകരാറുകാരുമായി ഒത്തു കളിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തി എന്നും കണ്ടെത്തല്‍

5. കഴിഞ്ഞ മാസം സെപ്തംബര്‍ 24ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷന്‍ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി അബ്ദുള്‍ റഷീദ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്. ആറു മാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാത്തത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു

6. തിരഞ്ഞെടുപ്പിന് ശേഷമുള്ള ബി.ജെ.പിയിലെ പുനസംഘടനയെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. അഴിച്ചപണി ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് സ്ഥാനാത്ത് നിന്ന് തന്നെ മാറ്റാന്‍ ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചതായി അറിയില്ല. ബി.ജെ.പിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ബി.ജെ.പിയാണ് എന്നും ശ്രീധരന്‍പിള്ള. പ്രതികരണം, തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ലെങ്കില്‍ ശ്രീധരന്‍പിള്ളയെ മാറ്റുമെന്ന തരത്തില്‍ നേരത്തെ ആര്‍.എസ്.എസ് വൃത്തങ്ങള്‍ സൂചന നല്‍കിയതിന് പിന്നാലെ.

7. തിരഞ്ഞെടുപ്പിനിടയില്‍ സംസ്ഥാന പ്രസിഡന്റ് നടത്തിയ ചില പരാമര്‍ശങ്ങള്‍ തിരിച്ചടിയായെന്ന് കേന്ദ്ര നേതൃത്വത്തിനും വിലയിരുത്തലുണ്ട്. കുമ്മനം മിസോറാം ഗവര്‍ണറായതിനെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്റെ താത്കാലിക ചുമതലയാണ് ശ്രീധരന്‍പിള്ളയ്ക്ക് നല്‍കിയതാണ് എന്നാണ് ആര്‍.എസ്.എസ് വിശദീകരണം.

8. ഫാനി ചുഴലിക്കാറ്റ് തമിഴ്നാട്- ആന്ധ്ര തീരത്ത് നിന്ന് അകലുന്നു. വടക്ക്- കിഴക്ക് ദിശയില്‍ കടലിലേക്ക് സഞ്ചരിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം. തമിഴ്നാട്ടില്‍ ശക്തമായ മഴ പെയ്യും. വടക്കന്‍ തമിഴ്നാട്ടിലും ആന്ധ്രാ തീരങ്ങളിലും ദുരന്ത നിവാരണ സേനയുടെ അടക്കം സേവനം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. മഴയ്ക്കും കാറ്റിനുമുള്ള സാധ്യത കേരളത്തിലും തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്.

9. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ ആണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ദുരന്തസാധ്യത മുന്നില്‍ കണ്ട് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയും ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്

10. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. എല്ലാ ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ ആറ് സംസ്ഥാനങ്ങളില്‍ കൂടിയാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും മധ്യപ്രദേശ്, ഒഡീഷ എന്നിവടങ്ങളില്‍ ആറിടത്തും തിരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടങ്ങളിലായി തിരഞ്ഞെടപ്പ് നടന്ന ഒഡീഷയിലും മഹാരാഷ്ടയിലും ഇത് അവസാന ഘട്ടമാണ്. രണ്ട് തവണയായി വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ നാളെ 13 മണ്ഡലങ്ങളില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും

11. നാല് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഘണ്ഡിലും നാളെയാണ് ആദ്യഘട്ടം. ജെ.എം.എമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ വെല്ലുവിളി ആകാന്‍ സഖ്യത്തിന് കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ വലിയ പ്രചാരണമാണ് നാലാംഘട്ടം തിരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നത്. അതിനിടെ മുന്നോക്ക വിഭാഗക്കാരനായ മോദി രാഷ്ടീയ നേട്ടത്തിനായി തന്റെ സമുദായത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക ആയിരുന്നു എന്ന് ബി.എസ്.പി നേതാവ് മായാവതി

12. എസ്.പി- ബി.എസ്.പി സഖ്യത്തിന് വലിയ വിജയം നേടാനാകുമെന്ന് മുലായം സിംഗ് യാദവ്. ഇതിനിടെ കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എസ്.പി നേതാവ് മുലായംസിങ് യാദവിനെ സന്ദര്‍ശിച്ചു. മുലായത്തിന്റെ സുഖവിവരം അന്വേഷിക്കാനാണ് സന്ദര്‍ശനം എന്നാണ് ബി.ജെ.പിയുടെ പ്രതികരണം. രാജനാഥ് സിംഗ് മത്സരിക്കുന്ന ലക്നൗവില്‍ ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയാണ് എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി.