pumpkin-soup

മത്തങ്ങ ചേർത്ത കറികളേക്കാൾ മികച്ച ഗുണമാണ് മത്തങ്ങ സൂപ്പിൽ അടങ്ങിയിരിക്കുന്നത്. ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും മത്തങ്ങ സൂപ്പ് കഴിക്കുന്നത് കൊളസ്‌ട്രോൾ, സോഡിയം, കൊഴുപ്പ് എന്നിവ ഒഴിവാക്കാൻ സഹായിക്കും. ശരീരഭാരം കുറക്കാൻ പറ്റിയ മാർഗവുമാണിത്.

100 ഗ്രാം മത്തങ്ങയിൽ 26 ഗ്രാം മാത്രമാണ് കലോറിയുള്ളത്. അതേസമയം ധാരാളം പോഷകം ലഭിക്കുകയും ചെയ്യും. .

ഇതിലുള്ള നാരുകൾ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. വ്യായാമശേഷം മത്തങ്ങ സൂപ്പ് കഴിക്കുന്നത് പേശികളുടെ ഉന്മേഷത്തിന് സഹായിക്കുന്നു. വലിയ അളവിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണിതിന് സഹായിക്കുന്നത്. മത്തങ്ങയിലുള്ള വിറ്റാമിൻ സി, ബീറ്റാകരോട്ടിൻ എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. മത്തങ്ങ സൂപ്പ് മാനസിക സമ്മർദ്ദത്തെ അതിജീവിച്ച് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇതിലുള്ള പൊട്ടാസ്യവും മഗ്നീ്ഷ്യവും രക്തസമ്മർദ്ദത്തെ തുലനപ്പെടുത്തുന്നു. ചർമ്മത്തിന് തിളക്കവും സൗന്ദര്യവും നൽകാൻ ഉത്തമമാണ് മത്തങ്ങ സൂപ്പ്