അവസാനമായി കണ്ണടയുന്നതിന് മുമ്പ് നാണുവിനെ ഒന്നു ദർശിക്കണമെന്ന് കുട്ടിയമ്മ താത്പര്യം പ്രകടിപ്പിക്കുന്നു. മാടനാശാൻ ആവും വിധം ആശ്വസിപ്പിക്കുന്നു. മരുത്വാമലയിൽ ഗുരുവിന്റെ സന്നിധിയിൽ ഒരു അവധൂതൻ വരുന്നു. ചില കാര്യങ്ങൾ വിളിച്ചുപറയുന്നു. മകൻ തന്റെ അടുത്തുവരും പോലെ കുട്ടിയമ്മയ്ക്കു തോന്നുന്നു. ആത്മാവുകൾ സംസാരിക്കും പോലെ അനുഭവപ്പെടുന്നു.