മരുത്വാമലയിൽ തപസു ചെയ്യാൻ ഉപദേശിച്ച അയ്യാഗുരു വീണ്ടും വരുമ്പോലെ ഗുരുവിന്റെ ജ്ഞാനദൃഷ്ടിയിൽ തെളിയുന്നു. സിദ്ധിയുടെ മറ്റൊരു തലത്തിൽ ഗുരുശിഷ്യ സംഭാഷണം. തപസിനിടയിൽ കഠിനമായി വിശക്കുമ്പോൾ കട്ടുക്കോടി പിഴിഞ്ഞ ചാർ ഉറഞ്ഞ അപ്പം ഭക്ഷിക്കുന്നു. എന്നിട്ടും വിശപ്പടങ്ങാതെ രാത്രി തപിക്കുമ്പോൾ അരി വറുത്തതുമായി ഒരു കുഷ്ഠരോഗി പ്രത്യക്ഷപ്പെടുന്നു. തനിക്കു അന്നവുമായി വന്ന കുഷ്ഠരോഗിയുടെ പൊരുൾ ഗുരു ഗ്രഹിക്കുന്നു.