mar-george-alencherry-

കോട്ടയം: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകൾ വ്യാജമെന്ന് പൊലീസ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട്​ കർദിനാളിന്റെ അക്കൗണ്ടിലൂടെ രഹസ്യ ഇടപാടുകൾ നടന്നുവെന്ന്​ ആരോപണമുയർന്നിരുന്നു. എന്നാൽ, തനിക്ക്​ ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നായിരുന്നു കർദിനാളിൻെറ വാദം. ഇതുസംബന്ധിച്ച് ഫാദർ പോൾ തേലക്കാട്ടാണ് സിനഡിന് മുമ്പാകെ രേഖകൾ സമർപ്പിച്ചത്. ഇത് സഭയ്‌ക്കുള്ളിൽ വലിയ വിവാദത്തിന് വഴി വച്ചിരുന്നു.

ഈ രേഖകൾ വ്യാജമെന്ന് ചൂണ്ടിക്കാട്ടി സഭയുടെ ഐ.ടി വിഭാഗം വഴി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ കർദ്ദിനാളിന്റെ വാദം ശരിയാണെന്നായിരുന്നു പൊലീസ്​ കണ്ടെത്തൽ. ആലുവ ഡി.വൈ.എസ്‌.പിയാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. തുടർന്നാണ് ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.